Monday, November 30, 2009

ജെ. എന്. യൂവില് ഒരു പെരുന്നാള് ദിനം

ജെ. എന്. യൂവില് ഒരു പെരുന്നാള് ദിനം


ടെഹിയില് വന്ന ശേഷം രണ്ടാമത്തെ പെരുന്നാളായിരുന്നു ഇക്കഴിഞ്ഞ ബലി പെരുന്നാള്. പെരുന്നാള് എന്ന് കേള്ക്കുമ്പോഴെക്ക് പൊരിയും കറിയും ബിരിയാണിയും സ്വപ്നം കാണുന്ന എന്നെ സംബന്തിചിടത്തോളം ശരിക്കും ഒരു പുതിയ അനുഭവമായിരുന്നു ഇതു.
കഴിഞ്ഞ ചെറിയ പെരുന്നാള് കുശാലായിത്തന്നെ ആഘോഷിച്ചിരുന്നു.
ഇതിലും ആഹ്ടു തന്നെയാണ് കരുതിയിരുന്നത്.
പക്ഷെ വിചാരിച്ചപോലെ നടന്നില്ല..
അത്ത്രയോന്നും കുഴപ്പമായില്ലെങ്കിലും കുറെ സമയ നഷ്ട്ടം ഉണ്ടായി...


പെരുന്നാള് ദിവസം നല്ല ഫുഡ് കഴിക്കനമെന്നനെല്ലോ നമ്മുടെ മതം.
മതത്തിലെ എല്ലാ കാര്യങ്ങളും മുറ തെറ്റാതെപാളിക്കരില്ലെങ്ങിലും ഇതു ഞാന് എന്ന് സൂക്ഷിച്ചിരുന്നു.
കോഴി പൊരിച്ചതും മട്ടന് വറുത്തതും എനിക്ക് കിട്ടാറുണ്ടായിരുന്നു.
മൂനും നാലും തവണയാണ് അന്നൊക്കെ പെരുന്നാളിന് ഫുഡ് കഴിച്ചിരുന്നത്.
പക്ഷെ എന്ത് ചെയ്യാന് .. കഴിഞ്ഞ പെരുന്നാള് ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു...


മെസ്സില് അന്ന് സ്പെഷ്യല് ഫുഡ് അല്ലാത്തതിനാല് സ്വന്തം ഉണ്ടാക്കുക ഇന്നത്തെ വഴിയുണ്ടായിരുന്നുല്ല്...
ഞങള് മലയാളികള കൂടി ഫൂടിനു പണം പിരിച്ചു..
നല്ല കോഴി ബിരിയാണി... അതായിരുണ്ണ് പരിപാടി.



ആരവങ്ങളും മുഴ്ഹക്കന്ഗലുമില്ലാതെ പെരുന്നാള് പ്രഭാദം കടന്നുവന്നു..
നല്ല തനുപ്പായിരുന്നതിനാല് രാവിലെ എഴുന്നേല്ക്കാന് വളരെ പ്രയാസമാണ്..
എങ്കിലും പെരുന്നാളിന്റെ പോരിശയോര്ത്തു അതിരാവിലെതന്നെ എഴുന്നേറ്റു.
ചൂട് വെള്ളമുണ്ടായിരുന്നതിനാല് വേഗം കുളി കഴിച്ചു...
(തന്നുപ്പു കാലമായാല് ഇവിടെ അടികമാലുകളും കുളിക്കാറില്ല. പെരുന്നാളിനെങ്ങിലും ബാത്റൂമില് തിരക്കുണ്ടാകുമെന്നാണ് ഞാന് കരുതിയത്...
തിരക്ക് പോയിട്ട് ഉറുദു മൌലാനമാര് എഴുന്നേറ്റു വരുന്നതു തന്നെ കണ്ടില്ല...
ടീമിനോക്കെ എന്ത് പെരുന്നാള്...)


ഹോസ്റ്റെലില് നിന്നും നാല് കിലോമീറെര് യാത്ര ചെയ്ത്യു വേണം പള്ളിയിലെത്താന്...
തണുപ്പുള്ള കാലമല്ലേ.. രസമായി നടക്കാന് തന്നെ തീരുമാനിച്ചു...
നിസ്ക്കാരം കഴിഞ്ഞു ...


രാവിലെ നാസ്ത കഴിച്ചിട്ടുണ്ടായിരുന്നില്ല...
അതിനാല് നല്ല വിശപ്പുണ്ടായിരുന്നു...
ടിഹിരിചെത്തിയപ്പോള് മെസ്സില് നാസ്ത കഴിഞ്ഞിട്ടുണ്ടായിരുന്നില്ല...
സമാദാനമായി..
മുട്ടയും പാലും...

ഇനി മഹാനടിയിലേക്ക് പോകണം...
അവിടെ യാണ് ബിരിയാനിപ്പരിപാടി നടക്കുന്നത്..
കൂക്ക് കൂട്ടത്തിലെ ഒരു സുഹ്ര്ത്തു തന്നെയായിരുന്നു...
ഉള്ളി അരി ഞ്ഞും മുളക് മുറിച്ചും ഞാന് അവനെ സഹായിച്ചു...
പതുമാനിക്കാന് ഫുഡ് വെക്കാന് തുടങ്ങുന്നത്...


ഞങ്ങള് പാവങ്ങള് ....
വെച്ചിട്ടും വെച്ചിട്ടും ഫുഡ് ആകുന്നില്ല...
കോഴി വേവുന്നില്ല....
അരി പാകത്തിന് വേവിക്കാനുള്ള ഒരു കേതികേട്..
ഉപ്പിട്ടത് കൂടിപ്പോയി...
വെള്ളം കുറഞ്ഞുപോയി...
സാദനം അടിയില് പിടിക്കുന്നു...
ആകെ ഒരു കുല്മാല്...

ചോറ് ഇരചിയിളിടാണോ.. അതോ, ഇറച്ചി ചോറില് ഇടണോ... ആകെ സംശയം...
പിന്നെ പുലിവാല് തന്നെ...
ഉടന ഫോണ് കറക്കി...
കേരളത്തിലേക്ക്...


സമയം... ഒരു മണി...
എന്താ ആയില്ലേ ..എല്ലാവരും ചോദിക്കുന്നു...
അഞ്ചു മിനിട്ട് കൂടി....
അവരെ സമാടാനിപ്പിച്ചു ... പണി തുടര്ന്ന്....

വിശക്കുന്ന വയറോടെ ളുഹര് നിസ്ക്കരിച്ച്...
(ഇവിടെ പെരുന്നാള് ശനിയാഴ്ച)


സമയം മൂന്നു മണി...
കോഴി അടുപ്പത്താണ്...
പുക വന്നിട്ടില്ല...
നാള് തവണ കൂക്കിയാലെ കൂക്കെര് എടുക്കാവൂ എന്നാണു ഉമ്മ പറഞ്ഞിരുന്നത്...
അത് കാത്തു കുതിരുണ്ണ്....
കൂഇക്കാര് കൂക്കുന്നില്ല... ചെങ്ങാടി പിന്നില്നിന്നും കൂക്കാന് തുടങ്ങി...


സമയം അഞ്ചു മണി...
കൂടെ ഉണ്ടായിരുന്നവര് വിശപ്പ് കാരണം ഉറങ്ങിക്കഴിഞ്ഞിരുന്നു....

അസ്വര് നിസ്ക്കരിച്ച് കഴിക്കമെനു കരുതി....
നിസ്ക്കാരം തുടങ്ങി....

ഇനി മഗ്രിബ് കഴിഞ്ഞിട്ട് തിന്നാം... സുഹ്ര്ത്തു തമാശയായിപ്പറഞ്ഞു...

ഒടുവില് ഫുഡ് റെടി...
മായം...അഞ്ചര കഴിഞ്ഞു ...
എല്ലാവരും വട്ടത്തിലിരുന്നു....
അബ്ദുള്ള ഫുഡ് വിളമ്പി...

എല്ലാവരുടെയും ഉള്ളു കത്തുന്നുണ്ടായിരുന്നു....
ഫുഡ് വാരി വിഴുങ്ങാന് തുടങ്ങി...
.. ഹു ...
എരിവില്ല...
പുളിയില്ല...
ഉപ്പ് തീരെ ഇല്ല...
ഇറച്ചി വേണ്ടിട്ടില്ല...
ഒരു തരം വാസനയും....
എന്ത് ചെയ്യും....
തിന്നുക തന്നെ...
തിന്നു..... പള്ള നിറയെ...
ചിലര് ഫാന്റിറെ ഷിബ് കഴിച്ചാണ് വയര് നിറച്ചത്....



ചോര ഹ്ടിന്നു മഗ്രിബുംനിസ്കരിച്ചു....
പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം എട്ടു മണി...
രാവിലെ പട്ടു മണിക്ക് വന്നതാണ്...രാത്രി പത്തിനാണ് പോകുന്നത്...
അന്ന് ശരിക്കും സൂര്യനെപ്പോലും കണ്ടില്ലെന്നു തോന്നുന്നു....

എന്ത് ചെയ്യാന്...
ഒടുവില് ഞങ്ങള് അതിനും പെരുന്നാള് എന്ന് തന്നെ പേരിട്ടു...
അതും പെരുന്നാള് തന്നെയാനെല്ലോ....


ഫുഡ് കഴിഞു ഒന്നു ഇന്ത്യ ഗൈട്ടുംമറ്റും ചുറ്റാന് പ്ലാന് ഉണ്ടായിരുന്നു...
ഒടുവില് ഒന്നും നടക്കാടെ ഹോസ്റ്റലില് ചെന്നു ഇഷയും നിസ്ക്കരിച്ച് കിടന്നുറങ്ങി....

......
ഇതും ഒരു പെരുന്നാള് തന്നെ....

1 comment:

machu said...

ha ha ithum perunnal thenne.........! naadan biriyaniyude manam adichu veeshiyillenkilum santhwanathinte oraayiram narumanavumayi njangal ningale varavettillaeae..........?